"Welcome to Prabhath Books, Since 1952"
What are you looking for?

ഗാന്ധിനഗറിലേക്കുള്ള ദൂരം

4 reviews

നിയമപഠനം ഉപേക്ഷിച്ച് നാടുവിട്ട ഈശ്വരമംഗലത്തെ കൊച്ചുതമ്പുരാൻ ഹരിനാരായണൻ 20 വർഷം കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ തന്റെ ഈച്ചാംകുഴി ഗ്രാമം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം പിറവികൊണ്ടത് ഗാന്ധിനഗർ. അതിന് ഹേതുവായത് ഒരു മദ്യശാലയും സാംസ്കാരിക നിലയവും. തന്റെ തറവാട്ടിൽ അവശേഷിച്ച കളപ്പുരയിൽ താമസമാക്കിയ ഹരിനാരായണൻ തന്റെ ഗ്രാമത്തിന്റെ പരിണാമം ഓർത്തെടുത്തു.

ഒരു ജന്മി നശിച്ചപ്പോൾ പിറവികൊണ്ടത് നിരവധി മുതലാളിമാർ! മണ്ണിന്റെ അവകാശി അതിൽ പണിയെടുത്തവനല്ല മറിച്ച് അതിരുവച്ചവനാണല്ലോ എന്ന തിരിച്ചറിയൽ അയാളെ വേദനിപ്പിക്കുന്നു.

സമ്പന്നന്റെ സുഖലോലുപതകൾക്കായി വിടുപണിചെയ്യുകയാണ് അധികാരിവർഗ്ഗം. ഒരിക്കലും അവസാനിക്കാത്ത യാതനകളിൽ രോഷംകൊള്ളുന്നവരെ ഭരണകൂടം തീവ്രവാദിയെന്ന് മുദ്രകുത്തി ഉന്മൂലനം ചെയ്യുന്നു.

പലരും പരിശ്രമിച്ച് പരാജയപ്പെട്ടതാണെങ്കിലും പ്രതീക്ഷ കൈവിടാതെ സാമൂഹ്യനീതി എന്ന വിദൂരസ്വപ്നവുമായി നീങ്ങുന്ന വിഷ്ണുവിനെ ഹരിനായരായണൻ തന്റെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു.

സ്ഫോടനാത്മകമായ ചിന്തകൾക്ക് വഴിതെളിക്കുകയും ഉറക്കംകെടുത്തുകയും ചെയ്യുന്നു ഈ നോവൽ.

162 180-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support